KERALA
വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിൽ നിരാശയാണെന്ന് ഉമ്മൻ ചാണ്ടി

മലപ്പുറം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എല്‍ ഡി എഫ് കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിൽ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് പോയി തങ്ങളുമായി സംസാരിച്ചാൽ പോലും വർഗീയത കാണുന്ന നില കേരളത്തിൽ അംഗീകരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്നത് ഉയർന്നുവന്ന നിർദേശം മാത്രമാണെന്നും, ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്നും ചെന്നിത്തല വ്യക്തമാക്കി. അതോടൊപ്പം ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടുകയാണോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു