NATIONAL
കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയാറെന്ന് മോദി

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കൂ, എല്ലാ വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രം തയാറാണ്. സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശത്തോട് കർഷകർ ഇനിയും പ്രതികരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സമരത്തെ സർക്കാർ നേരിടുന്ന രീതി ശരിയല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ അറിയിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, ശിരോമണി അകാലി ദൾ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.