Connect with us

KERALA

ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് വി.എസ് രാജിവെച്ചു

Published

on

തിരുവനന്തപുരം : വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.

നാല് വർഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ പരിഷ്കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 11 റിപ്പോർട്ടുകൾ ഇതിനകം സർക്കാരിന് സമർപ്പിച്ചു. രണ്ട് റിപ്പോർട്ടുകൾ തയ്യാറായിട്ടുണ്ട്. അതും ഉടൻ സമർപ്പിക്കും .

ഇനിയീ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് സർക്കാരിനെയും പാർട്ടിയേയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഒരു മാസം മുമ്പ് ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് ഇദ്ദേഹം താമസം മാറിയിരുന്നു.

Continue Reading