Connect with us

Entertainment

സിനിമാ തീയെറ്ററുകളിൽ 100 ശതമാനം സീറ്റിലും ആളുകളെ കയറ്റാമെന്ന് പുതിയ മാർഗനിർദേശം

Published

on

.

ന്യൂഡൽഹി: മൾട്ടിപ്ലക്സുകളിലും സിനിമാ തീയെറ്ററുകളിലും 100 ശതമാനം സീറ്റിലും ആളുകളെ കയറ്റാമെന്ന് കേന്ദ്ര സർക്കാരിന്‍റെ പുതിയ മാർഗനിർദേശം. ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്, നീണ്ട ഇടവേളകൾ തുടങ്ങിയവ കേന്ദ്രം നിർദേശിക്കുന്നുണ്ട്. പാർക്കിങ് സ്ഥലങ്ങളിലും പരിസരങ്ങളിലും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ നടപടികളുണ്ടാവണം. ശാരീരിക അകലം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കണം. ലിഫ്റ്റുകളിൽ കയറുന്നവർക്കും നിയന്ത്രണം വേണം. പൊതുസ്ഥലങ്ങളിലും ലോബികളിലും വാഷ് റൂമുകളിലും ജനക്കൂട്ടങ്ങളില്ലാതെ നോക്കണം. തിരക്കു നിയന്ത്രിക്കുന്നതിനായാണ് ഇടവേളയുടെ സമയം വർധിപ്പിക്കുന്നത്.വിവിധ സ്ക്രീനുകളിൽ ഒരേസമയം സിനിമാ പ്രദർശനം തുടങ്ങരുത്. പല സമയത്താകുമ്പോൾ തീയെറ്റർ പരിസരത്തു വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കാം- മാർഗനിർദേശങ്ങളിൽ പറയുന്നു.

Continue Reading