NATIONAL
കര്‍ഷക പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ഡല്‍ഹി: കര്‍ഷക പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭ പത്തര വരെ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ന് ചര്‍ച്ച സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
വിഷയത്തിന്‍റെ അടിയന്തര പ്രാധാന്യം മനസിലാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന കർഷകരോട് മനുഷ്യത്വരഹിതമായാണ് സർക്കാർ പെരുമാറുന്നതെന്ന് എംപിമാർ ആരോപിച്ചു.