Connect with us

KERALA

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരാണെന്ന് കാനം രാജേന്ദ്രന്‍

Published

on


തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയത്തിൽ മതം കൊണ്ടുവരുന്നത് എൽഡിഎഫ് ആണോയെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. തികച്ചും മതനിരപേക്ഷ നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരാണ്. അക്കൂട്ടത്തിൽ എൽഡിഎഫിനെ കാണാൻ സാധിക്കില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്നും കാനം പറഞ്ഞു. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയും അതിൽ പുഃനപരിശോധന വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടുകയും ചെയ്തു. അക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് ജനങ്ങൾക്കും കൃഷിക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ധാരാളം പ്രശ്നങ്ങളുണ്ട്. അതിലെല്ലാം കേന്ദ്ര ഗവൺമെന്റിന് നിലപാടുമുണ്ട്. അതിനേ സംബന്ധിച്ച് പറയുകയാണ് ഇപ്പോഴത്തെ കാലത്ത് രാഷ്ട്രീയത്തിൽ ആവശ്യമായിട്ടുള്ളത്. അതുകൊണ്ട് എൽഡിഎഫ് അത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്’, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർന്നുവരുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Continue Reading