KERALA
കോഴിക്കോട് കോർപറേഷൻ യുഡിഎഫ് സ്ഥാനാർത്ഥി വിഎം വിനുവിന് തിരിച്ചടി : വോട്ട് ചേർക്കാൻ ഇനി കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സെലിബ്രിറ്റി ആയത് കൊണ്ട് ഇപ്പോൾ പ്രത്യേകമായി വോട്ട് ചേർക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല. ഇനി പ്ലാൻ ബി നടപ്പിലാക്കുമെന്ന് ഡിസി സി പ്രസിഡണ്ട് അഡ്വ പ്രവീൺകുമാർ പറഞ്ഞു. ഇന്ന് തന്നെ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് വിവരം.
