Connect with us

KERALA

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

Published

on

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗണ്‍ വാര്‍ഡിലാണ് മത്സരിക്കുക. 2016-ൽ ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിണറായി വിജയനെതിരേ നിയമഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു

കെപിസിസി എക്സിക്യുട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ  തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു .തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗീകരിച്ച പാനലിനെതിരേ മത്സരിച്ചതോടെയായിരുന്നു പര്‍ട്ടി നടപടിയെടുത്തിരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മമ്പറം ദിവാകരന്‍ തീരുമാനം എടുത്തിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ടതോടെ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. ഇതിന് ശേഷമാണ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. കെ. സുധാകരനോടുള്ള വിരോധമായിരുന്നു മമ്പറത്തെ പാർട്ടിയുമായ് അകറ്റിയിരുന്നത് . എന്നാൽ ഏറെ കാലമായി സുധാകരനുമായ് ദിവാകരൻ നല്ല ബന്ധത്തിലാണ് ‘

Continue Reading