KERALA
സ്വർണക്കൊള്ള കേസിൽ നിന്നും ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പീഡനാരോപണം ആദ്യം പുറത്തു വന്ന സമയത്ത് റെഡ് കാർപ്പറ്റ് വിരിച്ച് നിയമസഭയിലേക്ക് രാഹുലിനെ സ്വാഗതം ചെയ്ത സിപിഎം ഇപ്പോൾ കേസുമായി മുന്നോട്ട് പോകുന്നത് ജനങ്ങളെ വിഢികളാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് പത്തു ദിവസം മുമ്പ് ഇങ്ങനെയൊരു കേസെടുത്തത് സിപിഎമ്മിന്റെ പൊളിറ്റിക്കൽ തന്ത്രമാണ്. കോൺഗ്രസ് നാണംകെട്ട പാർട്ടിയാണ്. രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാക്കുമ്പോൾ തന്നെ രാഹുലിനെതിരെ ധാരാളം പരാതികൾ ഉണ്ടായിരുന്നു. പോരാത്തതിന് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ ഇയാളെ കെട്ടിവയ്‌ക്കുകയും ചെയ്തു. ഇപ്പോൾ സിപിഎമ്മും കോൺഗ്രസും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്
സിപിഎം എന്ത് തന്ത്രങ്ങൾ സ്വീകരിച്ചാലും ശബരിമല കൊള്ളക്കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിജെപി അനുവദിക്കില്ല. തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കൊള്ള ചർച്ച വിഷയമാക്കിക്കൊണ്ട് വരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
