Connect with us

KERALA

കാസർകോഡ് സി പി എമ്മിനെ ഞെട്ടിച്ച് രണ്ട് റിബലുകൾ വിജയം കൊയ്തു

Published

on

കാസർകോട് ‘:സി പി എം ഭരണത്തിലുള്ള ദേലംപാടി പഞ്ചായത്തിൽ രണ്ട് സി പി എം സ്ഥാനാർത്ഥികളെ പാർട്ടി റിബലുകൾ തോൽപ്പിച്ചു. ഫലം പുറത്തു വന്ന 7 വാർഡുകളിൽ ഒന്നാംവാർഡായ ഉജംപാടിയിൽ സി പി എം റിബൽ സ്ഥാനാർത്ഥി ഐത്തപ്പ നായ്ക്ക് 275 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സി പി എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. രണ്ടാം വാർഡായ ദേലംപാടിയിൽ സി പി എം റിബലായി മത്സരിച്ച മുസ്‌തഫ ഹാജി 177 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി പി എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. മൂന്നാം വാർഡായ ബെള്ളിപ്പാടിയിലെ ബി ജെ പിയിലെ ധനഞ്ജയ 201വോട്ടിനും നാലാം വാർഡായ പരപ്പയിൽ ലീഗിലെ സൈറ എ ബി ബഷീറും 502 വോട്ടുകൾക്ക് വിജയിച്ചു. അഞ്ചാം വാർഡായ പുതിയമ്പലത്ത് സി പി എമ്മിലെ ബിന്ദു 98 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 7-ാം വാർഡ് വെള്ളക്കാനയിൽ ബി ജെ പി സ്ഥാനാർത്ഥി ദിനേശയ്ക്ക് 91 വോട്ടുകൾക്ക് വിജയിച്ചു

Continue Reading