Connect with us

Entertainment

പോറ്റിയേ കേറ്റിയേ’ രണ്ടാം ഭാഗം വരുന്നു : കേസിൽ നിന്ന് ഒളിച്ചോടില്ലെന്ന് ജി.പി.കുഞ്ഞബ്ദുല്ല

Published

on

കോഴിക്കോട് : തദ്ദേശ തിര‍ഞ്ഞെടുപ്പ് കാലത്ത് വൈറലായി കേസിലായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ഗാനം പുറത്തിറക്കുക. ജയിലിൽ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണര്‍ എൻ.വാസു തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന കത്താണ് പാട്ടിന്റെ ഉള്ളടക്കമെന്ന് ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല പറഞ്ഞു. പാട്ടിന്റെ പേരിൽ തനിക്കെതിരെ എടുത്ത കേസിൽ നിന്ന് ഒളിച്ചോടില്ല. നിയമപരമായി നേരിടും.  തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായിപ്പോയി. അവർക്ക് അണികളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കണം. അതിനു കിട്ടിയ വടിയായാണ് ഈ പാട്ടിന്റെ മേൽ പഴിചാരുന്നത്. അല്ലാതെ ഈ ഒരൊറ്റ പാട്ടുകൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നുപോവില്ല. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറഞ്ഞതെന്നും ജി.പി.കുഞ്ഞബ്ദുല്ല ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

രണ്ടര മാസം മുൻപ് കുഞ്ഞബ്ദുള്ള എഴുതിയ പാട്ടാണിത്. അടിസ്ഥാനപരമായി കുഞ്ഞബ്ദുള ഒരു കോൺഗ്രസുകാരനാണ്. സർക്കാരിന് എതിരായി ഒരു പാട്ടെഴുതി എന്നത് ശരിയാണ്. പക്ഷെ ആ പാട്ടിൽ ഒരിടത്തും മതനിന്ദയില്ല. ശബരിമലയിലെ വിഷയം മാത്രമല്ല ആ പാട്ടിൽ പ്രതിപാദിക്കുന്നത്. ആശാവർക്കർമാരോട് സർക്കാർ കാട്ടിയ അവഗണന, ഷാഫി പറമ്പിലിനെ തല്ലിയത്, ടി.പിയെ കൊല്ലാൻ നോക്കിയത് ഒക്കെ ആ പാട്ടിൽ പ്രതിപാദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മാത്രമല്ല ബിജെപിയും ഇതേ പാട്ടിലെ ആദ്യവരികൾ പ്രചരിപ്പിച്ചിരുന്നു. മണ്ഡലകാലത്ത് ശബരിമല തീർഥാടനത്തിനു പോകുന്ന ഭക്തർ ബസ്സിൽ ഈ പാട്ടിട്ട് പോകുന്നതിന്റെ വീഡിയോ പലരും അയച്ചു തന്നതായും കുഞ്ഞബ്ദുള്ള വെളിപ്പെടുത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായി പോയി. അവർക്ക് അണികളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കേണ്ടേ. അതിനു കിട്ടിയ വടിയായാണ് ഈ പാട്ടിന്റെ മേൽ പഴി ചാരുന്നത്. അല്ലാതെ ഈ ഒരൊറ്റ പാട്ട് കൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നുപോവുകയൊന്നുമില്ല. അത് അവർ ചിന്തിക്കണമെന്നും കുഞ്ഞബ്ദുള്ള ഓർമിപ്പിച്ചു. 

Continue Reading