Connect with us

NATIONAL

മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന.

Published

on

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന. തിങ്കളാഴ്ച രാജ്യസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനിരിക്കുകയാണ്. കർഷക സമരത്തിന് പിന്തുണയർപ്പിക്കാൻ ഗാസിപ്പൂരിലെത്തിയ എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞതിൽ പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭം 72ാം ദിവസവും ശക്തമായി തുടരുന്നതിനിടെ കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും. കുടുങ്ങിപ്പോകുന്ന യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുമെന്ന് കർഷക പ്രക്ഷോഭനേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

സർക്കാർ സമരക്കാരോട് സ്വീകരിക്കുന്ന സമീപനത്തെകുറിച്ച് ഉപരോധത്തിനിടെ ജനങ്ങളോട് വിശദീകരിക്കുമെന്നും ടികായത്ത് വ്യക്തമാക്കി.

Continue Reading