Connect with us

KERALA

സി പി എമ്മിൽ പൊട്ടിത്തെറിശ്യാമളക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ വിമതനായി മത്സരിക്കും

Published

on

സി പി എമ്മിൽ പൊട്ടിത്തെറി
ശ്യാമളക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ വിമതനായി മത്സരിക്കും

കണ്ണൂർ : കണ്ണൂരിൽ സി പി എമ്മിൽ പൊട്ടിത്തെറി ‘തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിൻ്റെ ഭാര്യ പി.കെ ശ്യാമളക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ വിമതനായി മത്സരിക്കും . ഹാൻ വീവ് ചെയർമാൻ ആയി നിലവിൽ പ്രവർത്തിച്ച് വരികയാണ്. , പരിയാരം മെഡിക്കൽ കോളേജ് ചെയർമാൻ . മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ടി.കെ ഗോവിന്ദൻ നേരത്തെ മയ്യിൽ ഏറിയാ സെക്രട്ടറി കൂടിയായിരുന്നു . പാർട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പട്ടം സ്വദേശിയാണ് ഗോവിന്ദൻ.
ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നുവെന്ന് അറിഞ്ഞയുടൻ തന്നെ മയ്യിൽ ഏറിയാ കമ്മറ്റി യോഗത്തിൽ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പൊട്ടിത്തെറിയുണ്ടായിരുന്നു . ഒടുവിൽ പി. ജയരാജന് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സ്ഥാനം നൽകി വിഭാഗീയത ഒതുക്കാൻ ശ്രമം തുടങ്ങിയിരുന്നു ഇതിനിടെയാണ് പാർട്ടിയുടെ മുതിർന്ന അംഗം തന്നെ പാർട്ടി നേതൃത്വത്തിൻ്റെ സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് ഇറങ്ങുന്നത്.
25-ാം വയസിൽ KSYF തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായി വന്നു. തുടർന്ന് അടിയന്തിരാവസ്ഥക്ക് ശേഷം പിന്നീട് ഏറിയാ കമ്മറ്റി അംഗമായി ‘ ‘ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറിയായി 1983 ൽ ’60 വർഷം പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. 20 വർഷക്കാലം ശ്രീകണ്ഠാപുരം ഏറിയാ സെക്രട്ടറിയായി പ്രവർത്തിച്ചതായും ടി.കെ ഗോവിന്ദൻ മാസ്റ്റർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ നിന്ന് താൻ രാജിവെക്കുന്നതായും അദ്ദേഹം അറിയിച്ചു

പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കണ്ണൂരിലെ മണ്ണിലാണ് ഇത്തരത്തിൽ നേതൃത്വത്തെ വെല്ലുവിളിച്ച് ശക്തരായ വിമതൻമാർ തന്നെ പരസ്യമായി രംഗത്ത് വരുന്നത്. ഇത് ഇന്നേ വരെ കാണാത പുതിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് എം.വി ഗോവിന്ദനും ഭാര്യ ശ്യാമള ടീച്ചർരനുമെതിരെ ടി.കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു.

Continue Reading