Connect with us

KERALA

സിപിഎമ്മിനെകൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട് ടൈം ജോലിചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ നടക്കില്ല.വിമർശനവുമായി ദീപ്തി മേരി വർഗീസ്.

Published

on

സിപിഎമ്മിനെകൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട് ടൈം ജോലിചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ നടക്കില്ല.വിമർശനവുമായി ദീപ്തി മേരി വർഗീസ്.

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയ്ക്കെതിരായ സിപിഎം നേതാവ് എം.വി. നികേഷ് കുമാറിന്‍റെ പരാമർശത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നിന്‍റെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന നികേഷിന്‍റെ പരാമർശത്തിനെതിരേയാണ് ദീപ്തിയുടെ മറുപടി.

പിണറായി വിജയനെതിരേ രേവന്ത് റെഡ്ഢി നടത്തിയ പരാമർശത്തിന് തിരിച്ചടിച്ച് കൊണ്ടുള്ള മറുപടിയാണ് നികേഷ് നടത്തിയത്. മല്ലികാർജുന ഖാർഗെ എന്ന എഐസിസി പ്രസിഡന്‍റിന് പ്രായം കൂടുതൽ ഉള്ളതുകൊണ്ട് കോൺഗ്രസുകാർ പരസ്യമായും രഹസ്യമായും ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്കാരം. നിങ്ങളുടെ പാർട്ടി സംസ്കാരം അതാവും. പക്ഷേ അത് കേരളത്തിൽ വേണ്ട. പിണറായിയെ എന്നല്ല, കേരളത്തിലെ എതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താൻ നിന്‍റെ പരിപ്പ് ഞങ്ങൾ എടുക്കും എന്നായിരുന്നു നികേഷ് ഫെയ്സ് ബുക്കിലൂടെ പറഞ്ഞത്. ഇതിനോടായിരുന്നു ദീപ്തിയുടെ പ്രതികരണം.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പരിപ്പെടുക്കുമെന്ന് പറഞ്ഞ നികേഷ് കുമാറിനോടാണ്. സിപിഎം പരിപ്പ് എടുക്കുമെന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ. പറഞ്ഞു വരുമ്പോൾ നികേഷ് കുമാറിന്‍റെ പിതാവായിട്ട് വരും. സാക്ഷാൽ‌ എം.വി. രാഘവൻ. അദ്ദേഹത്തിന്‍റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ചകാലത്ത് അദ്ദേഹത്തെ സംരക്ഷിച്ച് കൊണ്ട് എംഎൽഎയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്‍റെ പേര് കോൺഗ്രസ് എന്നാണ്. അന്ന് സിപിഎമ്മിനെകൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട് ടൈം ജോലിചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ നടക്കില്ല. തരത്തിൽ പോയി കളിക്ക് നികേഷേ എന്ന് ദീപ്തി മേരി വർഗീസ് ഫെയ്സ് ബുക്കിൽ കുറിച്ചു

Continue Reading