KERALA
മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി. കാപ്പന്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ശശീന്ദ്രന്‍ ആരോപിച്ചു. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി സീറ്റ് ചര്‍ച്ചയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പനൊപ്പം എന്‍സിപി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനും മാണി സി കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.