NATIONAL
തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് മമത
തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് മമത
കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും. ഇവിഎമ്മിന് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്ത മമത എക്സിറ്റ് പോളുകളെ പരിഹസിക്കുകയും ചെയ്തു.
നേരത്തെ നടത്തിയ പ്രവചനങ്ങൾ എന്തായി എന്നായിരുന്നു മമതയുടെ ചോദ്യം. ഭവാനിപൂരിലെ കൗണ്ടിംഗ് സെൻ്ററിൽ പരിശോധന നടത്തിയതിന് ശേഷം ഒരുമണിയോടെയാണ് മമത മാധ്യമങ്ങളോട് സംസാരിച്ചത്. ബംഗാളിൽ അർധരാത്രിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബാലറ്റ് ബോക്സുകൾ തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത് ഏറെ കോലാഹലങ്ങൾക്ക് ഇട നൽകി .
