Connect with us

KERALA

കേരളത്തിൽ മൂന്ന്  താമരകൾ വിരിഞ്ഞു

Published

on



കൊല്ലം: ഇടതുമുന്നണിയെ വിറപ്പിച്ച് ചാത്തന്നൂരിലും നേമത്തും  കഴകുട്ടത്തും താമര വിരിഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ ചാത്തന്നൂറിലും നേമത്ത് രാജീവ് ചന്ദ്രശേഖറും വിജയിച്ചു. 3800 വോട്ടുകൾക്കാണ് രാജീവ് ജയിച്ചത് .4002 വോട്ടുകൾക്കാണ് ഗോപകുമാർ ഇവിടെ വിജയിച്ചത്.  കഴക്കൂട്ടത്ത് വി മുരളീധരൻ 265 വോട്ടിനാണ് വിജയിച്ചത്


പാർട്ടി പ്രവർത്തകർ കഴിഞ്ഞ പത്ത് വർഷമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ചാത്തന്നൂരിൽ കണ്ടതെന്ന് ഗോപകുമാർ പറഞ്ഞു.


2016ലും 2021ലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഒരു യുഡി എഫ് തരംഗമുണ്ടായിട്ടും കമ്യൂണിസ്റ്റ് കോട്ട തകർത്ത് വരാൻ ജനങ്ങൾ ഒപ്പം നിന്നുംവെന്ന് ഗോപകുമാർ പറഞ്ഞു. ജനങ്ങൾ കാത്തിരുന്ന, ഒരു മാറ്റത്തിന് വേണ്ടിയുള്ള വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


Continue Reading