NATIONAL
വിശ്വാസ വോട്ട് നേടി വിജയ്എടപ്പാടി പളനിസാമി ഉൾപ്പെടെ 22 പേർ എതിർത്തു. 5 പേർ വിട്ടു നിന്നു.
ചെന്നൈ : ∙ അണ്ണാഡിഎംകെ വിമതർ ഉൾപ്പെടെ 144 പേരുടെ പിന്തുണയോടെ ടിവികെ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉൾപ്പെടെ 22 പേർ എതിർത്തു. 5 പേർ വിട്ടു നിന്നു. ഡിഎംകെ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ഡിഎംകെ വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോയത്. കുതിരക്കച്ചവട ആരോപണം അവർ ആവർത്തിച്ചു. ഒരു പ്രധാന പാർട്ടിയെ പിളർത്തിയത് ടിവികെയെന്നും ആരോപിച്ചു. തമിഴ്നാട്ടിലെ 65 ശതമാനം പേരും സർക്കാരിനെതിരെ വോട്ടു ചെയ്തവരെന്നും ഉദയനിധി പറഞ്ഞു.
