Connect with us

KERALA

മുഖ്യമന്ത്രി പ്രഖ്യാപനം അൽപസമയത്തിനകംഡൽഹിയിൽ

Published

on

മുഖ്യമന്ത്രി പ്രഖ്യാപനം അൽപസമയത്തിനകം
ഡൽഹിയിൽ

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ അൽപസമയത്തിനകം. ഇന്ന് 12 മണിക്ക് ദിപാദാസ് മുൻഷി ഡൽഹിയിൽ  വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പ്രഖ്യാപനം അതിലുണ്ടാവുമെന്നാണു വിവരം.  മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന.

തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി.  കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ‌ കൊല്ലം പിന്നിട്ടു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എംഎൽഎയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര  മണിക്കൂറോളം ഇരുവരും ചർച്ച നടത്തി.

Continue Reading