KERALA
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സർക്കാർ കേരളത്തിലുണ്ടാകും: ആ സർക്കാരിന് എല്ലാവിധ പിന്തുണയും
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. 102 അംഗ ഭൂരിപക്ഷം സമകാലിക ചരിത്രത്തിൽ ഇല്ലാത്തതാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സർക്കാർ കേരളത്തിലുണ്ടാകുമെന്നും ആ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
‘എംഎൽഎമാരുടെ പിന്തുണ കെസിയ്ക്കായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിന് ഇനി പ്രസക്തിയില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഹൈക്കമാൻഡ് തീരുമാനിക്കുന്ന കാര്യങ്ങൾ പാർട്ടി പ്രവർത്തകനെന്ന നിലിൽ ശിരസാവഹിക്കും എന്നാണ് എപ്പോഴും പറഞ്ഞത്. അതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്’’– വേണുഗോപാൽ വിശദീകരിച്ചു.
