KERALA
ആവേശമുയർത്തി ‘പ്രിയദർശിനി’ യാത്ര തുടങ്ങി; സൗജന്യയാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കുന്ന, യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘പ്രിയദർശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. മന്ത്രി സി.പി.ജോൺ അധ്യക്ഷനായി. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസിൽ യാത്ര ചെയ്യും. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും.
പദ്ധതി സ്ത്രീകള്‍ക്കു നല്‍കുന്ന ഔദാര്യമല്ല മറിച്ച് സമൂഹത്തില്‍ വലിയ സാമൂഹിക, സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പരിപാടിയാണെന്നും മുഖ്യമന്ത്രി.
സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയും മുന്‍പ് തന്നെ ഇന്ദിരാ ഗ്യാരന്റി നടപ്പാക്കിയതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍.പ്രിയദര്‍ശനി യാത്രയുടെ ഉദ്ഘാടനം ദീപം തെളിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വഹിച്ചു.
ചരിത്രത്തിലേക്കുള്ള യാത്രയെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക്. സൗജന്യയാത്ര ഓർഡിനറിയിലാണെങ്കിലും തീരുമാനം ഓർഡിനറിയല്ലെന്നും ചീഫ് സെക്രട്ടറി
