Crime
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം. ആറു മാസത്തേയ്‌ക്കാണ് അവധി. നിലവിൽ കാപ്പ കേസിൽ വിയ്യൂർ ജയിലിലാണ് ആർ. സുഗതൻ. 51 പേർ അവധി അപേക്ഷയെ പിൻ തുണച്ചു. പൗണ്ട്കടവ് വാര്‍ഡില്‍ നിന്ന് വിജയിച്ച രണ്ടാമത്തെ സ്വതന്ത്ര അംഗവും പിന്തുണയുമായി രംഗത്തെത്തി. എന്നാൽ ശബരിനാഥൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇതിനെ എതിർത്തു. ഏറെ നേരം ബഹളം വെച്ചു. ഇന്നത്തെ യോഗത്തിൽ കൂടി പങ്കെടുത്തില്ലെങ്കിൽ സുഗതൻ അയോഗ്യനാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു
ജയിലില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ക്ക് സുഗതന്‍ അപേക്ഷ സമര്‍പ്പിച്ചിച്ചിരുന്നു.
കാപ്പ കേസില്‍ ജൂണ്‍ 9ന് ആണ് സുഗതന്‍ അറസ്റ്റിലായത്.
