Connect with us

KERALA

കേരള കോണ്‍ഗ്രസ് (ബി) പിളര്‍പ്പിലേക്ക്

Published

on

പത്ത് ജില്ലാ പ്രസിഡന്‍റുമാര്‍ ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടി വിടുന്നത്

കോട്ടയം : കേരള കോണ്‍ഗ്രസ് (ബി) പിളര്‍പ്പിലേക്ക്. കെ ബി ഗണേഷ് കുമാറിന്‍റെ നിയന്ത്രണത്തിലാണ് പാര്‍ട്ടിയെന്നും തന്‍റെ വിശ്വസ്‌തര്‍ക്ക് മാത്രമാണ് ഗണേഷ് പരിഗണന നല്‍കുന്നതെന്നും ആരോപിച്ചാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നത്.

പത്ത് ജില്ലാ പ്രസിഡന്‍റുമാര്‍ ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടി വിടുന്നത്. ഇവര്‍ യു ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.
 
പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ് ഗണേഷ് കുമാറും സംഘവും എന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. 

Continue Reading