Connect with us

NATIONAL

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഡൽഹി പോലീസ്

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് രംഗത്ത് .ടെക് കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നതും അദ്ദേഹത്തിന്റെ മാതാവിനെ ഉൾപ്പെടെ മോശമായി ആക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സ്വരത്തിലുള്ള പോസ്റ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യക്കുള്ളിൽനിന്ന് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നതായി കണ്ടെത്തിയെന്നും ഡെൽഹി പോലീസ് പറയുന്നു.

പോലീസിന്റെ നിർദ്ദേശത്തെ തുടർന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കംചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Continue Reading