Education
37 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽപി സ്‌കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്‌സ് സമരം പിൻവലിച്ചു.
തിരുവനന്തപുരം: 37 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽപി സ്‌കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്‌സ് സമരം പിൻവലിച്ചു. 13 ദിവസമായി തുടരുന്ന നിരാഹാര സമരം സമരസമിതി സെക്രട്ടറി വളർമതി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം. മന്ത്രി തന്നെയാണ് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചത്. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ, ആവശ്യങ്ങൾ നടപ്പിലാകുന്നതുവരെ സമരപ്പന്തലിൽ നിന്ന് പൂർണമായും പിൻവാങ്ങില്ലെന്നാണ് സമരക്കാർ പറയുന്നത്.
ഭരണത്തിലെത്തിയാൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാഗ്ദാനം. അന്ന് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് നേരിട്ടും അല്ലാതെയും പിന്തുണ നൽകിയതും കോൺഗ്രസ് നേതാക്കളാണ്. മന്ത്രിയായ അനൂപ് ജേക്കബ്, എംപിമാരായ കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ അങ്ങനെ നീളും പട്ടിക.
14 ജില്ലകളിലും എൽപി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത് 2025 മേയ് 31 നാണ്. എല്ലാ ജില്ലയിലുമായി 11,758 പേർ ലിസ്റ്റിൽ ഉൾപ്പെട്ടു. ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോൾ കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഒന്നാം റാങ്കുകാരന് പോലും നിയമനമില്ല. ആകെ 500പേർക്ക് പോലും നിയമനം ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുമായി ആറ് തവണ ചർച്ച നടത്തി. മുഖ്യമന്ത്രിയെ കണ്ടെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല
