Connect with us

Business

പിണറായിക്കും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയപ്രതിരോധം ശക്തമാക്കാൻ സി.പി.എംഅന്വേഷണത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടിൽ സി.പി.ഐ

Published

on

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയപ്രതിരോധം ശക്തമാക്കാൻ സി.പി.എം നീക്കം തുടങ്ങി. എൽ.ഡി.എഫിലെ എല്ലാ ഘടക കക്ഷികളെയും ഇതിന്റെ ഭാഗമാക്കാനാണ് ആലോചന. ഇതിനായി ഇടതുമുന്നണി യോഗം വിളിച്ചേക്കും. എന്നാൽ, പോലീസ് അന്വേഷണത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്

ഇ.ഡി.യുടെ രാഷ്ട്രീയം പറയുമ്പോൾതന്നെ, ആരോപണത്തിന്റെ നിജസ്ഥിതി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ അന്വേഷണം നടക്കുന്നതാണ് ഉചിതമെന്നാണ് സി.പി.ഐ. നേതാക്കളുടെ പക്ഷം.
മറ്റുകക്ഷികളും ആരോപണങ്ങളിൽ അഭിപ്രായം പറയാതെയും അന്വേഷണത്തെ എതിർക്കുന്ന രീതിയോട് അകലംപാലിച്ചുമാണ് നിൽക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനല്ലാതെ, കേസിന്റെ വിശദാംശങ്ങളിലേക്കു കടന്ന് ആരോപണം നേരിടുന്നവരെ ന്യായീകരിക്കാനുള്ള ശ്രമം നടത്തുന്നതേയില്ല. ഇത് വിഷയത്തിൽ പാർട്ടിക്കുള്ളിൽ രണ്ടുപക്ഷമുണ്ടെന്ന പ്രചാരണമുണ്ടാക്കി. ഇത് മറികടക്കാനാണ് വിഷയത്തിൽ പ്രത്യേക ലഘുലേഖ പ്രസിദ്ധീകരിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്.

അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രാദേശികതലത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നെന്ന് ബോധ്യപ്പെടുത്താനാണ്.

വ്യാഴാഴ്ച സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണിയെ ആകെ അണിനിരത്താനുള്ള സി.പി.എം. ശ്രമം വിജയിക്കണമെങ്കിൽ മുന്നണിയോഗത്തിനുപരി ഘടകകക്ഷിനേതാക്കളുമായുള്ള ചർച്ചയുടെ വഴി നോക്കേണ്ടിവരും ഇതിനുള്ള തിരക്കിട്ട നീക്കം തുടരുകയാണ്

Continue Reading