NATIONAL
കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും ബൃന്ദ കാരാട്ട്
ന്യൂഡൽഹി : കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മതവിശ്വാസികളോട് മാത്രമാണ് പ്രസ്താവന എന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണവും മുതിർന്ന നേതാവ് തള്ളി.
വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണം എന്ന ക്രൈസ്തവ പുരോഹിതൻ്റെ പ്രസ്താവന അംഗീകരിക്കാൻ ആവില്ലെന്നും ബൃന്ദ പ്രതികരിച്ചു.
കാന്തപുരത്തിൻ്റെ വിവാദ പരമാർശം
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് കാന്തപുരം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത് .
