KERALA
മേഴ്‌സിക്കുട്ടിയമ്മയുടെ ഭാഷയിൽ മറുപടി പറയാനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസ സമരം തുടങ്ങി. കളളങ്ങൾ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽരക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.തീവ്രവാദ സംഘങ്ങളെ സർക്കാർ കയറൂരി വിട്ടിരിക്കുന്നു; മലബാർ സംസ്ഥാനമെന്ന ലീഗ് ആവശ്യത്തോടുളള കോൺഗ്രസിന്റെ നിലപാടെന്തെന്ന് സുരേന്ദ്രൻ
ഇ എം സി സി ഫ്രോഡ് കമ്പനിയാണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോൾ പറയുന്നത്. അത്തരമൊരു റിപ്പോർട്ട് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിൽ പുറത്തു വിടാൻ ഫിഷറീസ് സെക്രട്ടറി തയ്യാറാകണം. പിടിക്കപ്പെട്ടപ്പോൾ മന്ത്രി ഓരോന്ന് പറയുന്നു. താൻ ഐശ്വര്യയാത്ര ആരംഭിച്ചത് എന്നെന്ന് പോലും മന്ത്രിയ്‌ക്ക് അറിയില്ല. മന്ത്രിയുടെ ഭാഷയിൽ മറുപടി പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
ടി കെ ജോസിന്റെ അന്വേഷണം സ്വീകാര്യമല്ല. അദ്ദേഹമാണ് സെക്രട്ടറി, സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറിൽ ഒപ്പിടാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ? പിന്നെ എന്തിനാണ് മുഖ്യമന്ത്രി? മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കിൽ ആ കസേരയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോൾ എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു