NATIONAL
മകളെ ആക്രമിച്ച പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച് കൊന്നു

ബെംഗളൂരു:കര്‍ണാടകയില്‍ മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച് കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ഇവരുടെ മേല്‍ ചാടിവീഴുകയായിരുന്നു. പുലി, മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി നായിക്കിന് നേരെ തിരിഞ്ഞു. ആക്രമണത്തില്‍ നായിക്കിന്റെ മുഖത്തും സാരമായ പരുക്കേറ്റു.
രക്തം വാര്‍ന്നൊഴുകിയിട്ടും നായിക് പിടിവിടാന്‍ തയ്യാറായില്ല ഒടുവില്‍ പുലി ചത്തുവീണു. ഭാര്യ ചന്ദ്രമ്മക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു