HEALTH
കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി

വാഷിംഗ്ടൺ ഡി.സി. : കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് സമിതി പ്രശംസിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റ് കൂട്ടിച്ചേര്‍ത്തു.