HEALTH
സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സമരം ആരംഭിച്ചു

തിരുവനന്തപുരം: ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. ഇന്നുമുതൽ നിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോണ്‍ കോവിഡ്, നോണ്‍ എമർജൻസി മീറ്റിംഗുകൾ എന്നിവ ബഹിഷ്കരിക്കും. സംസ്ഥാന തലത്തിൽ ഡോക്ടർമാർ വഞ്ചനാദിനവും തുടർന്നുള്ള ദിവസങ്ങളിൽ കരിദിനവും ആചരിക്കും.