Connect with us

KERALA

ശ്രീ എമ്മിന് ഭൂമി നല്‍കിയവരാണ് മറുപടി പറയേണ്ടതെന്ന് പി. ജയരാജന്‍

Published

on

കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തുന്നതിനും സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനും ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം-ആർഎസ്എസ് ചർച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് സിപിഎം നോതാവ് പി. ജയരാജൻ. ഇത്തരമൊരു ചർച്ചയെ സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച സംബന്ധിച്ച് സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ നിലപാട് ജയരാജൻ തള്ളി.

സിപിഎം-ആർഎസ്എസ് ചർച്ച നടന്നിട്ടില്ലെന്ന് നേരത്തെ എംവി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അദ്ദേഹത്തോട് ചോദിക്കണം എന്നായിരുന്നു ജയരാജന്റെ മറുപടി. ശ്രീ എമ്മിന് ഭൂമി നൽകിയ വിഷയത്തിൽ താനല്ല, സംസ്ഥാന സർക്കാരും സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമാണ് മറുപടി പറയേണ്ടതെന്നും ജയരാജൻ പറഞ്ഞു.

നമ്മുടെ നാട്ടിൽ സംഘർഷ രഹിതമായ ഒരു അന്തരീക്ഷം ആഗ്രഹിച്ചുകൊണ്ടാണ് ശ്രീ എം മുൻകൈയ്യെടുത്ത് ചർച്ച നടത്തിയതെന്നും ആ ചർച്ചയെ സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ട ലാക്കോടെയാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതമൗലികവാദ ശക്തികളാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി സമാധാന യോഗത്തിന്റെ തീരുമാനമാണ് സംഘർഷത്തിൽ ഭാഗഭാക്കുകളായ പാർട്ടികൾ തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തണം എന്നുള്ളത്. ശ്രീ എം മുൻകൈ എടുത്തും അല്ലാതെയും അത്തരം ചർച്ചകൾ നടന്നിട്ടുണ്ട്, ജയരാജൻ പറഞ്ഞു.

ചർച്ചയുടെ ഭാഗമായി ശ്രീ എം മുഖ്യമന്ത്രിയെയും ആർഎസ്എസ് നേതാക്കളെയും സിപിഎം നേതാക്കളെയും കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും തുടർന്ന് കണ്ണൂരും ചർച്ചകൾ നടത്തിയത്. ചർച്ചയിൽ സമാധാനഭംഗം ഉണ്ടാകാതിരിക്കാൻ ഇടപെടലുണ്ടാകണമെന്നു തീരുമാനമെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരം തലശ്ശേരിയിലും സമാധാന യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും പ്രാദേശികമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

Continue Reading