KERALA
കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് പാച്ചേനി

കണ്ണൂർ : കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പേരടക്കം കണ്ണൂരിൽ പരിഗണിക്കുമ്പോഴാണ് സതീശൻ പാച്ചേനിയുടെ പ്രതികരണം.
ഈ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പാച്ചേനി പറയുന്നു. മത്സരിക്കാന്‍ ആഗ്രഹിക്കുന്നത് കണ്ണൂര്‍ മണ്ഡലത്തിലാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.