Crime
ലാവലിൻ കേസിലും ഇ.ഡിയുടെ ഇടപെടൽ

കൊച്ചി: ലാവലിൻ കേസിലും ഇ.ഡിയുടെ ഇടപെടൽ. 2006 ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം നന്ദകുമാറിനോട് പരാതിക്ക് ആധാരമായി തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രൈം മാസികയുടെ പത്രാധിപരായിരുന്ന നന്ദകുമാർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനാണ് 2006 ൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുള്ള പരാതിയാണ് നന്ദകുമാർ അന്ന് നൽകിയിരുന്നത്.