Crime
ഡോളർ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി∙ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തി ഇടപാടുണ്ടെന്നും മൊഴിയിലുണ്ട്
മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കറും മൂന്നു മന്ത്രിമാരും കോൺസുലർ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായി സ്വപ്ന നൽകിയ രഹസ്യ മൊഴിയിലുള്ളതായാണ് കസ്റ്റംസ് പറയുന്നത്.