Connect with us

Crime

മാഹിയിൽ വാഹനപരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടിച്ചെടുത്തു

Published

on

മാഹി. തിരഞ്ഞെടുപ്പിൻ്റെ  ഭാഗമായി മാഹിയിൽ നടന്നുവരുന്ന വാഹനപരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടിച്ചെടുത്തു. വ്യാഴാഴ്ച പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് സ്വർണം പിടികൂടിയത്. ഇതിന് ഏകദേശം 9 കോടിയോളം രൂപ വരും’ മഹാരാഷ്ട്ര റജിസ്റററേഷൻ മഹീന്ദ്രാ വാഹനത്തിലാണ് സ്വർണം പിടിച്ചത് .ഈ സ്വർണം കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്നതാണെന്ന് പറയപ്പെടുന്നു  ഇതിൻ്റെ രേഖകൾ ജിഎസ്ടി ഇൻകംടാക്സ് വകുപ്പുകൾ പരിശോധിച്ചു വരികയാണ്. മാഹി, പളളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ അതിർത്തിയിൽ ആറോളം ചെക്ക് പോസ്റ്റുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. രാത്രിയും പകലും പരിശോധന ശക്തമാക്കിയിരിക്കയാണ്

Continue Reading