HEALTH
കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ്; ഫലപ്രാപ്തി നിശ്ചയിക്കാന്‍ മൂന്നാംഘട്ട ഫലം കൂടി വേണ്ടിവരും

ലണ്ടൻ: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പുറത്ത്. കൊവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷിയുള്ളതും ഗൗരവതരമായ പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണെന്ന് മെഡിക്കൽ മാസികയായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഫലപ്രാപ്തി നിശ്ചയിക്കാനാവില്ല. എന്നിരുന്നാലും കൊവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷി നൽകുന്നതുമാണ്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മാത്രമേ ഫലപ്രാപ്തിയെ കുറിച്ച് പറയാനാകൂവെന്നും പഠനം പറയുന്നു. കോവാക്സിൻ 81 ശതമാനം ഫലപ്രദമാണെന്ന് ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അറിയിച്ചിരുന്നു.