Connect with us

KERALA

നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും നികുതി കുടിശ്ശിക ഒറ്റ തവണയായി തീര്‍പ്പാക്കാം

Published

on

തിരുവനന്തപുരം: നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും മാര്‍ച്ച്‌ 31 വരെ അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.

ഇത് പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായിട്ടു അടച്ചാല്‍ മാര്‍ച്ച്‌ 31 വരെയുള്ള കുടിശ്ശിക എഴുതി തള്ളും.

വാഹനത്തെ സംബന്ധിച്ച്‌ വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചിട്ടുണ്ടെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാഹനത്തിന് ഭാവിയിലുണ്ടാകുന്ന നികുതി ബാധ്യതയയില്‍ നിന്നും വാഹന ഉടമകളെ ഒഴിവാക്കും. വാഹനത്തിന് നികുതി കുടിശ്ശിഖ ഉണ്ടോയെന്നറിയാന്‍ www.mvd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Continue Reading