Connect with us

KERALA

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് ചെന്നിത്തല.

Published

on

തിരുവനന്തപുരം..എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ല. പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഹരിപ്പാട് മണ്ഡലത്തില്‍ വലിയ വിജയ പ്രതീക്ഷയുണ്ട്. ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. അഞ്ചാമത്തെ തവണയാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് മൂന്ന് തലമുറകളുമായിട്ട് എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് അമ്മയെപോലെയാണ് ഹരിപ്പാട് എന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു മണ്ഡലത്തിലും പ്രതിഷേധം ദോഷകരമായി ബാധിക്കില്ല. ഇത്രയും മികച്ച ഒരു വോട്ടര്‍പട്ടിക കോണ്‍ഗ്രസ് ചരിത്രത്തിലുണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് വലിയ മതിപ്പാണ് എല്ലാവര്‍ക്കുമുള്ളത്. ഒരു തലമുറ മാറ്റമാണ് നടക്കുന്നത്. ജനങ്ങള്‍ പൂര്‍ണമായും യുഡിഎഫിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകില്ല. നേതാക്കള്‍ അഭിപ്രായങ്ങള്‍ പറയുന്നുവെന്ന് കരുതി അവര്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞു എന്നല്ല. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading