KERALA
പാർട്ടി പ്രഖ്യാപനത്തിന് കാത്തുനിന്നില്ല; ധർമടത്ത് സി. രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ: കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ധർമടത്ത് സ്ഥാനാർഥിയായി സി.രഘുനാഥ് നാമനിർദേശപത്രിക നൽകി. മത്സരിക്കാൻ ഇല്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് നേതാക്കൾക്കൊപ്പം എത്തി സി രഘുനാഥ് പത്രിക സമർപ്പിച്ചത്. ആദ്യ ഘട്ടം മുതൽ ധർമ്മടത്ത് രഘുനാഥിന്റെ പേര് തന്നെയാണ് ഡി.സി.സി നിർദേശിച്ചിരുന്നത്.