KERALA
സുനന്ദ പുഷ്ക്കറിൻറെ ദുരൂഹ മരണക്കേസിൽ നിന്നു ഒഴിവാക്കണമെന്ന ആവശ്യവുമായി ശശി തരൂർ

ന്യൂഡൽഹി: സുനന്ദ പുഷ്ക്കറിൻറെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഭർത്താവ് ശശി തരൂർ എംപി. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്.
ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക. വിവിധ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂരിൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് വീണ്ടും 23നു പരിഗണിക്കും.