KERALA
ഇരട്ടവോട്ടുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: ഇരട്ടവോട്ടുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇരട്ടവോട്ടുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങൾ ഉള്ള പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇരട്ടവോട്ടുകൾ ഉള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നതടക്കമുള്ള ആവശ്യങ്ങൾ ചെന്നിത്തല ഹർജിയിൽ ഉന്നയിച്ചു. ഇരവോട്ടുകൾ മരവിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരട്ടവോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുകൾ സ്ഥിരീകരിച്ച കമ്മീഷൻ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.