Connect with us

KERALA

തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കുമെന്നു ബി.ജെ.പി

Published

on

കണ്ണൂർ: തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കുമെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തലശ്ശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തളളിപ്പോയ സാഹചര്യത്തിലാണ് തീരുമാനം.

നസീർ ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുന്നകാര്യം ആലോചിക്കാമെന്നായിരുന്നു ബി.ജെ.പി നിലപാട്. ഇതിന പിന്നാലെ പിന്തുണയ്ക്കായി നസീർ പാർട്ടി നേതൃത്വത്തിത്തെ സമീപിച്ചതിനു പിന്നാലെയാണ് എൻ.ഡി.എ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് നസീർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും, നഗരസഭാ കൗൺസിലറും ആയിരുന്നു സി.ഒ.ടി നസീർ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് നസീർ ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ തലശ്ശേരി എം.എൽ.എ ഷംസീറാണെന്ന് നസീർ ആരോപിച്ചിരുന്നു.

Continue Reading