Connect with us

HEALTH

കൊവിഡിനെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാം, ഒറ്റക്കെട്ടായി നിന്നാൽ ഒന്നിനും ക്ഷാമമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുളള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുകയായിരുന്നു പ്രധാനമന്ത്രി. പല സംസ്ഥാനങ്ങളിലും കൊവിഡ് ഡബിൾ മ്യൂട്ടേഷനും ട്രിപ്പിൾ മ്യൂട്ടേഷനും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാമാരിയേ കൂട്ടായ ശക്തിയോടെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്‌തു.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം നമ്മുടെ ഐക്യശ്രമങ്ങളും ഐക്യ തന്ത്രവുമാണ്. നിലവിലെ വെല്ലുവിളിയെ അതേരീതിയിൽ തന്നെ നേരിടേണ്ടി വരും. ഓക്‌സിജൻ ക്ഷാമം സംബന്ധിച്ചാണ് സംസ്ഥാന മുഖ്യമന്ത്രിമാർ യോഗത്തിൽ മുഖ്യമായും പരാതി ഉന്നയിച്ചത്. ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തര ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാർ ഇതിനോടകം 15 കോടി ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി. 45 വയസിന് മുകളിലുളളവർക്കും കൊവിഡ് പോരാളികൾക്കും നിലവിൽ നൽകുന്ന സൗജന്യ വാക്‌സിൻ അതേരീതിയിൽ തുടരണം. മരുന്നുകളും ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യകതകൾ നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും പരിശോധിക്കണം. ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുളള ഓക്‌സിജൻ ടാങ്കർ തടസപ്പെടുത്തുകയോ കുടുങ്ങുകയോ ചെയ്യാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

Continue Reading