Connect with us

KERALA

പെരുമാറ്റ ചട്ടലംഘനത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Published

on

തിരുവനന്തപുരം: പെരുമാറ്റ ചട്ടലംഘനത്തിന് തിരുവനന്തപുരം ജില്ലയിൽ രണ്ട്  പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് സ്റ്റേഷനിലെ എഎസ്ഐ ഹാരിഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സിപിഒ അജിത്തിനുമാണ്  നടപടി നേരിടേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫിന് വേണ്ടി സ്ലിപ്   വിതരണം ചെയ്തതാണ് എഎസ്ഐ ഹാരിഷിനെതിരെ നടപടിയെടുക്കാൻ കാരണം.സ്ലിപ് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയതിനാണ് സീനിയർ സിപിഒ അജിത്തിനെ സസ്‌പെൻഡ് ചെയ്തത്

Continue Reading