Gulf
ചന്ദിക സഹ പത്രാധിപരായിരുന്ന തലായി മമ്മൂട്ടി അന്തരിച്ചു

തലശേരി: ചന്ദ്രിക ദിനപത്രം സഹ പത്രാധിപരായിരുന്ന അഴിയൂര്‍ മനയില്‍മുക്ക് മനോളി ഹൗസില്‍ തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാര്‍പള്ളി കുഞ്ഞു നെല്ലിയില്‍ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്.
ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച കെ എം സി സിയുടെ ആദ്യ കാലത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. കെ എം സി സി ദുബൈ വൈസ് പ്രസിഡണ്ടായും അബുദാബി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുബായ് തലശ്ശേരി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി ആയിരുന്നു .
കേരളത്തിലെ പത്രമാസികകളില്‍ ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതരായ സി കെ പി ചെറിയ മമ്മു കേയിയുടെയും വി പി മഹമൂദ് ഹാജിയുടെയും നേതൃത്വത്തില്‍ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാഹന പ്രചരണങ്ങളില്‍ അനൗണ്‍സര്‍ ആയിട്ടായിരുന്നു ആദ്യ കാല പ്രവര്‍ത്തനം.
മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദ്, കെ പി കുഞ്ഞിമൂസ, തിക്കോടി പി പി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ എം എസ് എഫ് വിദ്യാര്‍ത്ഥി സംഘടന കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ- മത- സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാഹി കെ എന്‍ എം യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മാഹി സക്കാത്ത് സെല്‍ ഭാരവാഹി ആയിരുന്നു.
ഭാര്യ : മഞ്ചക്കല്‍ മനോളി ഫാത്തിമ.
മക്കള്‍ : സൗര്യ, സഫ്‌റീനാ, ഹസീബ് (ദാനിഷ് റെഡിമെയ്ഡ് മാഹി ), സുഹൈല്‍ (ഖത്തര്‍), ജഹഷ് (ഷാര്‍ജ), ജംഷീര്‍ (റാംപ് ജന്‍സ് വേര്‍ പത്തനംതിട്ട), ഷമ്മാസ് (മസ്‌കത്),
മരുമക്കള്‍ : ഹബീബ് പി കെ പുന്നോല്‍, റഫീഖ് പാറാല്‍, ശബീന പൊന്നമ്പത്ത് മണിയം കുളങ്ങര (പുന്നോല്‍), അസ്ലി തലായി പൊന്നമ്പത്ത്, ശാദിയ പടിഞ്ഞാറയില്‍ (ചിറക്കര),
ശഹാനിദ പാറേമ്മല്‍ (താഴെ പൂക്കോം), ഫാതിമ (പുന്നോല്‍).
സഹോദരങ്ങള്‍: പരേതരായ അഹമ്മദ്, അബ്ദുറഹിമാന്‍, റാബിയ.