HEALTH
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ല. വാരാന്ത്യ സെമി ലോക്ഡൗൺ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗം. വാരാന്ത്യ സെമി ലോക്ഡൗൺ തുടരാനും യോഗം തീരുമാനിച്ചു.കടകളുടെ പ്രവർത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുനുളള നിർദേശം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.
നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സർവകക്ഷിയോഗത്തിലെ തീരുമാനമാനം.