Crime
മന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളില്‍ ആക്രമം

മന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളില്‍ ആക്രമം
കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ വാഹനത്തിനു നേരെ ആക്രണം നടത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഒരു കാര്‍ തകര്‍ക്കപ്പെടുകയും പേഴ്‌സണല്‍ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി. മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുരളീധരന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.