KERALA
കുഞ്ഞാലിക്കുട്ടി മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവ്

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.കെ മുനീറാണ് ഉപനേതാവ്.
കെ.പി.എ മജീദിനെ നിയമസഭാ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നു ലീഗിന്റെ നിയമസഭാ കക്ഷി നേതാവ്. പിന്നീട് എം.എല്‍.എ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുകയായിരുന്നു.