HEALTH
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,54,197 ആയി ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ
ഇന്നലെ 3,48,421 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവിൽ മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,55,338 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു.